deo-

കാസർകോട്: കാസർകോട് ടൗൺ ഗവൺമെന്റ് യു.പി. സ്കൂളിൽ പുതുതായി ആരംഭിച്ച ഗൈഡ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാസർകോട് വിദ്യാഭ്യാസ ഓഫീസർ വി. ദിനേശ നിർവ്വഹിച്ചു. 60 ഓളം പെൺകുട്ടികൾ യൂണിഫോം ധരിച്ച് ഗൈഡ്സിൽ സേവനമാരംഭിച്ചു. റോവർ സ്റ്റേറ്റ് കമ്മീഷണർ അജിത് സി. കളനാട് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഭാർഗ്ഗവിക്കുട്ടി, ജോയിന്റ് സെക്രട്ടറി കിരൺ പ്രസാദ് തുടങ്ങിയവർ സന്നിഹിതരായി. പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം. ശ്രീലത, ടി.എൻ ജയശ്രീ, കെ.സി ലൈജുമോൻ, കെ. അശ്വതി, മീനാകുമാരി, ശ്രീകുമാർ, രോഷ്നി, ഷേർളി ഹൈസിന്ത് തുടങ്ങിയവർ സംസാരിച്ചു. ഗൈഡ്സ് യൂണിറ്റ് ക്യാപ്റ്റൻ എ. രാധാമണി നേതൃത്വം നൽകി.