karshaka

ആലക്കോട്: ആലക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2024- 25 വർഷത്തെ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.സി ആയിഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺസൺ താരാമംഗലം,എം.എ.ഖലീൽ റഹ്മാൻ, എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ അഞ്ജു എം.സണ്ണി സ്വാഗതവും അസി.കൃഷി ഓഫീസർ പി.ഭാർഗ്ഗവൻ നന്ദിയും പറഞ്ഞു.
കർഷകസഭയോടനുബന്ധിച്ച് കാർഷിക വിളകളിലെ കീടനിയന്ത്രണം എന്ന വിഷയത്തിൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം ഡയറക്ടർ ഡോ.ജയരാജ്,അസിസ്റ്റന്റ് പ്രൊഫസർമാരായ റെനിഷ, മഞ്ജു എന്നിവർ ക്ലാസുകൾ നയിച്ചു. കർഷകരുമായി സംവാദവും നടന്നു.