കല്യാശ്ശേരി:കേരളത്തിന്റെ മികച്ച ജൈവ കാർഷിക നിയോജക മണ്ഡലമായ കല്ല്യാശ്ശേരിയിലെ ഗ്രാമങ്ങളിൽ ഔഷധകൃഷി വ്യാപിപ്പിക്കുന്നു. ഔഷധ ഗ്രാമം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് നിയോജകമണ്ഡലത്തിലെ 100 ഏക്കറിൽ ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുന്നത്.രണ്ടാം ഘട്ടത്തിന്റെ നിയോജക മണ്ഡല തല ഉദ്ഘാടനം നാളെ വൈകിട്ട് 4.30 ന് മാടായിപ്പാറ തവരതടത്ത് നടക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു.കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളിൽ 10 ഏക്കർ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്നിൽ അഞ്ച് ഏക്കറിലും, മാട്ടൂൽ പഞ്ചായത്തിൽ 2.5 ഏക്കറിലുമായാണ് രണ്ടാംഘട്ടത്തിൽ ഔഷധ കൃഷി നടപ്പിലാക്കുന്നത്.