പയ്യന്നൂർ:നഗരസഭ കുടുംബശ്രീ ഹൗസ് ക്ലീനിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി ലളിത നിർവഹിച്ചു. യൂണിറ്റ് അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണവും ചെയ്തു.വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി.സെമീറ, കൗൺസിലർമാരായ കെ.യു. രാധാകൃഷ്ണൻ, ബി.കൃഷ്ണൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല , കുടുംബശീ മൈക്രോ എന്റർപ്രൈസസ് കൺസൽട്ടന്റ് എം.പി.ലീല, മെമ്പർ സെക്രട്ടറി എം. രേഖ സംസാരിച്ചു.കുടുംബശ്രീയുടെ ക്വിക് സെർവിന് കീഴിൽ പരിശീലനം ലഭിച്ച എട്ട് പേരടങ്ങുന്ന ഗ്രൂപ്പാണ് സേവന സജ്ജരായിട്ടുള്ളത്.മണിക്കൂറിന് നൂറ് രൂപയാണ് ഫീസ്.സ്ത്രീ ശാക്തീകരണ രംഗത്ത് സാമൂഹിക - സാമ്പത്തിക സുരക്ഷയടക്കം ഉറപ്പുവരുത്തി മികച്ച പ്രവർത്തനങ്ങൾക്കാണ് നഗരസഭ നേതൃത്വം നൽകി വരുന്നതെന്നു ചെയർപേഴ്സൺ കെ.വി.ലളിത പറഞ്ഞു.