തളിപ്പറമ്പ്: പതിനാറുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് 81 വർഷം തടവും 1.61,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറുമാത്തൂർ ഡയറിയിലെ പി.കെ.മഹേഷിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. എട്ട് വകുപ്പുകളിലായാണ് ശിക്ഷ സമാനമായ മറ്റൊരു കേസിൽ കഴിഞ്ഞ ഏപ്രിലിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു മഹേഷ്.2017 മുതൽ 2021പതിനാറ് വയസുകാരനെ നിരവധിതവണ ക്രൂരമായ പ്രകൃതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. അന്നത്തെ ശ്രീകണ്ഠാപുരം സി.ഐ ആയിരുന്ന കെ.ആർ. രഞ്ജിത്തും ഇൻസ്പെക്ടർ ഇ.പി.സുരേശനുമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.