madya

പയ്യാവൂർ: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ ചെമ്പേരി യൂണിറ്റ് സമ്മേളനം മദർ തെരേസ ഓഡിറ്റോറിയത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക സഹ റെക്ടർ ഫാദർ അമൽ ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. കൗമാരക്കാർക്കിടയിൽ ഭയാനകമായ അവസ്ഥയിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിന് തടയിടുവാൻ മാതാപിതാക്കളും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾ ചതിയിൻ വീഴാതിരിക്കാൻ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്നും ഫാ. അമൽ ഓർമപ്പെടുത്തി. മുക്തിശ്രീ പ്രസിഡന്റ് ഷെൽസി കാവനാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് ചിറ്റേട്ട്, പൗളിൻ തോമസ് കാവനാടിയിൽ, മോളി സജി കൈനിയിൽ, ജോൺ കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, ജോസഫ് പനയ്ക്കൽ, ജോർജ് ഈറ്റയ്ക്കൽ, ജോസഫ് കുളത്തറ, ജിൻസി സാജു മുതുപുന്നയ്ക്കൽ എന്നിവർ പ്രസംഗിച്ചു.