കണ്ണൂർ: രോഗികളെ സന്ദർശിക്കുന്ന സമയം പകൽ സമയങ്ങളിൽ നിലവിലുള്ള രീതിയിൽ തുടരുവാനും രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ പാസ് മുഖേനയും അല്ലാതെയും സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി. ഏച്ചൂരിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ ദാരുണമായി മുങ്ങിമരിച്ച സംഭവത്തിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തില്ല എന്ന തെറ്റായ വാർത്തകൾ പ്രചരിച്ചതിൽ യോഗം അപലപിച്ചു.
സ്‌പോർട്സ് സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായപ്പോൾ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും അത്യാഹിത വിഭാഗത്തിലെ മുഴുവൻ ജീവനക്കാരും നൽകിയിട്ടുള്ള സേവനങ്ങൾ അഭിനന്ദനാർഹമാണെന്ന് എച്ച്.എം.സി യോഗം അഭിപ്രായപ്പെട്ടു. എച്ച്.എം.സി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആയ പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.