i-card

കാഞ്ഞങ്ങാട്: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ അഗർവാൾസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് ജില്ലയിലെ 400 ഓളം വാദ്യകലാകാരന്മാർക്കായി ഏർപ്പെടുത്തിയ നേത്രചികിത്സാ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം ഹൊസ്ദുർഗ്ഗ് ലയൺസ് ക്ലബ്ബ് ഹാളിൽ ക്ഷേത്ര വാദ്യകലാ അക്കാഡമി അസിസ്റ്റന്റ് സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണൻ മാരാർ നിർവഹിച്ചു. ഐ കാർഡ് വിതരണോദ്ഘാടനം ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന സമിതി അംഗവും ഉന്നതാധികാര സമിതി അംഗവുമായ ഡോക്ടർ കെ.വി.രാജേഷ് കക്കാട്ട് രാമചന്ദ്ര മാരാർക്ക് നൽകി നിർവഹിച്ചു. ജനാർദ്ദനൻ കുട്ടമത്ത് അദ്ധ്യക്ഷത വഹിച്ചു. ജയരാമൻ തൃക്കരിപ്പൂർ, സന്തോഷ് മാരാർ നീലേശ്വരം,സുകുമാരൻ കുട്ടമത്ത് എന്നിവർ സംസാരിച്ചു. രാജേഷ് തൃക്കണ്ണാട് സ്വാഗതവും രഞ്ജുമാരാർ മഡിയൻ നന്ദിയും പറഞ്ഞു.