ഉദുമ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 8, 9, തീയതികളിൽ ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിലെ ടി. കെ.അഹമ്മദ്ഷാഫി, പി.ബാലകൃഷ്ണൻ നഗറിൽ നടക്കും. എട്ടിന് രാവിലെ പത്തിന് ആൾ ഇൻഡ്യാ അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ (എ.ഐ.എ.ഡബ്യു.യു) കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം പി.കെ.ബിജു ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ 315 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് കെ.കോമള കുമാരി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.നാരായണൻ, ആർ.ചിന്നക്കുട്ടൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.രാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം.വി.ബാലകൃഷ്ണൻ, കെ.പി.സതീഷ്ചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.