നീലേശ്വരം: നീലേശ്വരം പരിധിയിൽ അടിക്കടി മോഷണം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ബിജോയിയുടെ നിർദ്ദേശപ്രകാരം നിലവിലുള്ള കടകളിലെ 15 ഓളം സി സി ടി.വി ക്യാമറകൾ സ്ഥാപിച്ച് നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി.നീലേശ്വരം ഇൻസ്പെക്ടർ കെ.വി.ഉമേശൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കെ.വി.വി.ഇസ് നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച്.ഷംസുദ്ദീൻ , ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷറഫ്, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി എന്നിവർ സംബന്ധിച്ചു.