കാസർകോട്: കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട ചെർക്കള കുണ്ടടുക്ക കെ. രഞ്ജിത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്തി. സംസ്ഥാന സർക്കാറും നോർക്കയും നൽകുന്ന ആശ്വാസ ധനസഹായം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെർക്കള കുണ്ടടുക്കയിലെ വീട്ടിലെത്തി ബന്ധുക്കൾക്ക് കൈമാറി. എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന് സി.എച്ച്. കുഞ്ഞമ്പു, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, നോർക്ക റൂട്സ് റീജണൽ മാനേജർ സി. രവീന്ദ്രനാഥ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, തഹസിൽദാർ മുരളി തുടങ്ങിയവർ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള അഞ്ചുലക്ഷം രൂപയുടെ ധനസഹായവും എം.എ യൂസഫലി നൽകിയ 5 ലക്ഷം രൂപയുടെ ധന സഹായവും രവിപിള്ള , ബാബു സ്റ്റീഫൻ എന്നിവരുടെ 2 ലക്ഷം രൂപ ധനസഹായവും ഉൾപ്പെടെ 14 ലക്ഷം രൂപയാണ് മന്ത്രി ആശ്വാസധനമായി കൈമാറിയത്.
.