mla-
കേരള പൊലീസ് അസോസിയേഷൻ സെമിനാർ ചെറുവത്തൂരിൽ എം രാജഗോപാലൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കേരളാ പൊലീസ് അസോസിയേഷൻ 35ാം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂർ ഇ.എം.എസ് ഒപ്പൺ ഓഡിറ്റോറിയത്തിൽ നവകേരളത്തിലെ പൊലീസ് - പരിഷ്കരണം ആവശ്യകതയും അനിവാര്യതയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഹൈക്കോടതി അഭിഭാഷകനും ഹരിത ട്രിബ്യൂണൽ അംഗവുമായ ഹരീഷ് വാസുദേവൻ വിഷയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന ട്രഷറർ ജി.പി അഭിജിത്ത്, കെ.പി.ഒ.എ ജില്ല സെക്രട്ടറി പി. രവീന്ദ്രൻ, കെ.പി.എ ജില്ല ട്രഷറർ പി.വി സുധീഷ് എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ലാ പ്രസിഡന്റ് ബി. രാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി സുരേഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ കെ.വി രാജേഷ് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി.