കാഞ്ഞങ്ങാട്: ജന്തുജന്യരോഗ ദിനാചരണവും ബോധവത്കരണ സെമിനാറും കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി. സവിത അദ്ധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന കുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷമീർ കുംഭകോട്, മെമ്പർമാരായ വി. കൃഷ്ണൻ, മാധവൻ, കെ.ആർ വേണു, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ബന്തടുക്ക കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് ജോർജ് നന്ദിയും പറഞ്ഞു. ഡോ. വിദ്യ, ഡോ. ജയകൃഷ്ണൻ എന്നിവർ സെമിനാർ നയിച്ചു.