കാഞ്ഞങ്ങാട്. കെ എസ്.ഇ.ബി.യിലെ പെൻഷൻകാർക്ക് മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ കാസർകോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി പി.വി ദിനേശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാഘവൻ കുളങ്ങര അദ്ധ്യക്ഷനായി, ജില്ലാ സെക്രട്ടറി കെ.വി സുരേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജോസഫ് കളരിമുറിയിൽ, ടി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. കെ.വി ജനകൻ സ്വാഗതവും എം. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാഘവൻ കുളങ്ങര (പ്രസിഡന്റ്), പി. കുമാരൻ (വർക്കിംഗ് പ്രസിഡന്റ്), കെ.വി സുരേശൻ (സെക്രട്ടറി), രാജൻ മുടിക്കാനം (വൈസ് പ്രസിഡന്റ്), യു. ആനന്ദ്, കെ.വി ജനകൻ (ജോയിന്റ് സെക്രട്ടറി), പി. ജയചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.