haritha
പയ്യന്നൂരിൽ ഇനോക്കുലം വില്പന ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: അടുക്കള ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനായി, നഗരസഭ ഹരിത കർമ്മ സേന എവർഗ്രീൻ സംരംഭക ഗ്രൂപ്പ്, സൂഷ്മ ജീവാണുക്കളെ ഉപയോഗിച്ച് നിർമ്മിച്ച "ഇനോക്കുലം" വില്പന ആരംഭിച്ചു. ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.വി. സജിത, ടി. വിശ്വനാഥൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി ലീല, ക്ലീൻസിറ്റി മാനേജർ എ.വി മധുസൂദനൻ, ഹരിതകർമ്മ സേന കോർഡിനേറ്റർ പി. മധുസൂദനൻ, സംരംഭക ഗ്രൂപ്പ് സെക്രട്ടറി എം.വി മഞ്ജുള സംസാരിച്ചു. വരും വർഷ പദ്ധതിയോടെ ഒരു വീട്ടിൽ ഒരു ജൈവമാലിന്യ സംസ്കരണ സംവിധാനം എന്ന ലക്ഷ്യത്തിലെത്തുമെന്നും ആവശ്യക്കാർക്ക് ഹരിതകർമ്മസേന വഴി ഇനോക്കുലം ലഭ്യമാക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.