കാസർകോട്: അന്തർദേശീയ സഹകരണ ദിനത്തിന്റെ ഭാഗമായി കാസർകോട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സെമിനാർ നടത്തി. കേരള ബാങ്ക് ഹാളിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ആർ. ജയാനന്ദ അദ്ധ്യക്ഷനായി. കേരള ദിനേശ് ബീഡി ചെയർമാൻ എം.കെ. ദിനേശ്ബാബു വിഷയം അവതരിപ്പിച്ചു. കേരള ബാങ്ക് ഭരണ സമിതി അംഗം സാബു എബ്രഹാം, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ. ലസിത, ജോയിന്റ് ഡയറക്ടർ എ.രമ, അസിസ്റ്റന്റ് രജിസ്ട്രാർ എ. രവീന്ദ്ര, അസിസ്റ്റന്റ് ഡയരക്ടർ പി.കെ. ബാലകൃഷ്ണൻ, മുളിയാർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി. ഗോപിനാഥൻ നായർ സംസാരിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സംഘങ്ങളെയും എൻ.സി.ഡി.സിയുടെ അവാർഡ് നേടിയ കാസർകോട് ജില്ലാ ആശുപത്രി സഹകരണ സംഘത്തെയും ചടങ്ങിൽ അനുമോദിച്ചു.