janasree
ജനശ്രീ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനം ജില്ലാ ട്രഷറർ പി. സുധർമ്മ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: ജനശ്രീ കാഞ്ഞങ്ങാട് മണ്ഡലം സമ്മേളനവും എ. ലീല കൈവേല പുരസ്കാര സമർപ്പണവും ജില്ലാ ട്രഷറർ പി. സുധർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാശുപത്രിയിൽ മരുന്നുക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ. ലീലയുടെ സ്മരണക്കായി ഏർപ്പെടുത്തിയ കൈവേല പുരസ്‌കാരം 75 വർഷക്കാലം ബീഡി മേഖലയിൽ ജോലി ചെയ്യുന്ന കാർത്തികയിലെ കെ. അച്യുതന് സമർപ്പിച്ചു. മുൻ നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറോടി അനുസ്മരണ പ്രഭാഷണം നടത്തി. ജനശ്രീ കാഞ്ഞങ്ങാട് മണ്ഡലം ചെയർമാൻ സുജിത്ത് പുതുക്കൈ അദ്ധ്യക്ഷതവഹിച്ചു. ജനശ്രീ ബ്ലോക്ക്‌ ട്രഷറർ ശാന്ത പുതുക്കൈ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മണ്ഡലം സുകുമാരൻ, സാമൂഹ്യ പ്രവർത്തകൻ ഇ.വി വിജയൻ ഉപ്പിലിക്കൈ, ജനശ്രീ ജില്ലാ കമ്മിറ്റിയംഗം സുരേഷ് മോനാച്ച, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ സംസാരിച്ചു.