തളിപ്പറമ്പ്:റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.കാന്റീൻ പരിസരത്തെ സ്റ്റാളിൽ ജീവനക്കാരനായ അരിയിൽ സ്വദേശി അബ്‌ദുൾ റഷീദിന്റെ പൾസർ ബൈക്കിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാന്റീൻ പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്കിന്റെ ഹെഡ്‌ലൈറ്റിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവർ ഇടപെട്ടാണ് പിടികൂടിയത് .അബ്ദുൾറഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ബൈക്കിന് മുകളിലായിരുന്ന പാമ്പ് റഷീദിനെ കണ്ട് ഹെഡ്ലൈറ്റിൽ കയറിക്കൂടുകയായിരുന്നു. വൈൽഡ്‌ലൈഫ് റെസ്‌ക്യൂവറായ അനിൽ തൃച്ചംബരം എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.
ബൈക്കിനു മുകളിൽ കണ്ടെത്തിയ പെരുമ്പാമ്പ് .