veed

തളിപ്പറമ്പ്: കനത്ത മഴയിൽ വീട് തകർന്ന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു കുട്ടികൾക്ക് പരിക്കേറ്റു. കടമ്പേരി കനാൽ റോഡിൽ അയ്യങ്കോൽ പള്ളിക്ക് സമീപത്തെ മണ്ടേൻകണ്ടീരകത്ത് സത്താറിന്റെ വീടാണ് തകർന്നത്. പുളിമ്പറമ്പിൽ മത്സ്യവിൽപ്പനക്കാരനായ സത്താറിന്റെയും ഭാര്യ എം.കെ.ഷെഫീനയുടേയും മക്കളായ സിയാദ് (17), ഷെസിൻ (14), നസൽ (11) എന്നിവർക്കാണ് പരിക്കറ്റത് .ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .അടുക്കളുടെതും കിടപ്പുമുറികളുടയും ഓടിട്ട ഭാഗമാണ് തകർന്നുവീണത്. ഓടും കഴുക്കോലും - ഉൾപ്പെടെ പൂർണ്ണമായും തകർന്നുവീണു. ഈ ഭാഗത്തെ മുറിയിലായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. കുട്ടികളുടെ ദേഹത്തേക്കാണ് ഓടുകളും കഴുക്കോലും പതിച്ചത്. ഇന്നലെ പുലർച്ചെ 12.30ഓടെയാണ് സംഭവം.