ചെറുപുഴ: ചെറുപുഴ ചെറുപുഴ റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു. ചെറുപുഴ ലയൺസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റോയ് ആന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യാതിഥി വി.ജി.നായനാർ നിർവഹിച്ചു. എയ്ഞ്ചൽ സ്പെഷ്യൽ സ്കൂളിനുള്ള ധനസഹായവും കൈമാറി. 2024 - 2025 വർഷത്തെ പ്രസിഡന്റായി ജോസ് തടത്തിൽ സെക്രട്ടറി റോയ് ജോസഫ്, ട്രഷറർ സോണി ജോസ് എന്നിവർ സ്ഥാനമേറ്റു. സോൺ സെക്രട്ടറി വി.കെ.വി.മനോജ്, രമേശൻ മാപ്പിടിശ്ശേരി, അസിസ്റ്റന്റ് ഗവർണ്ണർ ഡോ.സി.ഡി.ജോസ്, സി.മിഥുൻ, വിജോയ് വർഗീസ്, സി ടി.വിനോദ്, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.