mahila-congress

കണ്ണൂർ: അംഗൻവാടി വർക്കർ .ഹെൽപ്പർ നിയമനലിസ്റ്റിലെ രാഷ്ട്രീയവത്കരണം ഉപ്രക്ഷിക്കുക. സി.പി.എം നേതാക്കളുടെ ബന്ധുക്കളുടെയും സ്വന്തക്കാരെയും തിരുകി കയറ്റിയ നിയമനലിസ്റ്റ് റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഗുരുതരമായ ക്രമക്കേടുകൾ വന്നിട്ടുള്ള ലിസ്റ്റ് റദ്ദ് ചെയ്തു ഉദ്യോഗാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രജനിരമാനന്ദ്, കെ.പി.സി സി മെമ്പർ അമൃത രാമകൃഷ്ണൻ , ഡി.സിസി സെക്രട്ടറി രജിത്ത് നാറാത്ത് , ഇ.പി.ശ്യാമള തുടങ്ങിയവർ സംസാരിച്ചു