snehakood

പയ്യന്നൂർ: ഏഴിമല സ്നേഹക്കൂട് സംഘടിപ്പിച്ച സ്നേഹാദര സന്ധ്യയിൽ ഡോക്ടർമാരായ സുനിത മേനോൻ, അബ്ദുൾ ജലീൽ, അഹമ്മദ് നിസാർ, അബ്ദുൾ ജബ്ബാർ എന്നിവരെ ആദരിച്ചു. ഡോക്ടറേറ്റ് നേടിയ നീന്തൽ പരിശീലകൻ ചാൾസൺ ഏഴിമല, ഭാരോദ്വഹനത്തിൽ മെഡൽ ജേതാവായ ഷാജോൺ സുമേഷ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.സി പി.എം. ഏരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമ മുഖ്യാതിഥിയായിരുന്നു.ഡോ.രഞ്ജിത, ചാൾസൺ ഏഴിമല, പണ്ണേരി രമേശൻ, ജാക്സൺ ഏഴിമല, ജിനിയ ജാക്സൺ,ലിസി മുകളേപറമ്പിൽ സംസാരിച്ചു. രാമന്തളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽക്യാമ്പും ജയരാജ് കുന്നരുവിന്റെ സംഗീതവിരുന്നും ഇതോടനുബന്ധിച്ച് നടന്നു.