തലശ്ശേരി: നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പെരിങ്കളം (18) വാർഡിൽ മുന്നണി സ്ഥാനാർത്ഥികളായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം. തിരുവങ്ങാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എ.സുധീഷും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എൻ.പങ്കജാക്ഷൻ മാസ്റ്ററുമാണ് മത്സരിക്കുന്നത്. ഇരുവരും ഇന്ന് പത്രിക സമർപ്പിക്കും.
ബി.ജെ.പി.യിലെ കെ.സന്തോഷ് ഇന്നലെ നാമനിർദ്ദേശപത്രിക നൽകി. പാർട്ടി നേതാക്കളായ കെ.അനിൽകുമാർ, എം.പി.സുമേഷ്, പി.വി.സുരേഷ്, കെ.ഹരിദാസ്, കൗൺസിലർമാരായ കെ.അജേഷ്, കെ.ലിജേഷ്, അഡ്വ. മിലി ചന്ദ്ര, ഇ.ആശ, വി.മജ്മ, പി.ബിന്ദു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സഹ വരണാധികാരിയായ റവന്യൂ ഓഫീസർ ശൈലേഷ് കാരായി മുൻപാകെ പത്രിക നൽകിയത്. 30 ന് വോട്ടെടുപ്പും 31ന് ഫലപ്രഖ്യാപനവും നടത്തും. പെരിങ്കളം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലറും വൈസ് ചെയർമാനുമായിരുന്ന വാഴയിൽ ശശി മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ബി.ജെ.പി. സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ചയാൾ തന്നെയാണ് ഇത്തവണ നാമനിർദേശ പത്രിക നൽകിയ സന്തോഷ്. ബി.ജെ.പിയുടെ വാർഡ് കൺവീനർ കൂടിയാണിദ്ദേഹം. കഴിഞ്ഞ തവണ 196 വോട്ട് നേടി വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.