panoor-anumodhanam

പാനൂർ: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടു,എസ്.എസ്.എൽ.സി.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാനേജ്‌മെന്റ് കമ്മിറ്റിയും പി.ടി.എ.യും അനുമോദിച്ചു. അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായ് കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.അരവിന്ദൻ, മാനേജർ എൻ.സുനിൽകുമാർ, പി.ടി.എ.പ്രസിഡന്റ് ജി.വി.രാകേശ്, മദർ പി.ടി.എ. പ്രസിഡന്റ് റീത്ത, മുൻ എച്ച്.എം സി പി.സുധീന്ദ്രൻ, പ്രിൻസിപ്പാൾ കെ.അനിൽ കുമാർ, പ്രധാനാദ്ധ്യാപകൻ ടി.കെ.ഷാജിൽ ആർ.കെ.രാജേഷ്, പി.വിജിത്ത്, സുരേഷ് മാസ്റ്റർ, കെ.എം.ഉണ്ണി എന്നിവർ സംസാരിച്ചു.