vidhyarangam

തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന ഉദ്ഘാടനം തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂളിൽ എം.വി.ജനാർദ്ദനൻ നിർവഹിച്ചു. തലശ്ശേരി സൗത്ത് ഉപജില്ല എ.ഇ.ഒ എ.പി.സുജാത അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ടി.എം.മുഹമ്മദ് സാജിദ്, പ്രധാനാദ്ധ്യാപകൻ എം.പി.മജീദ്, വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ സി പി.ഷാജി, ഡയറ്റ് ഫാക്കൽട്ടി അനുപമ ബാലകൃഷ്ണൻ, മുബാറക് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ സി ഹാരിസ് ഹാജി, സ്റ്റാഫ് സെക്രട്ടറി കെ.പി.അഷറഫ്, പി.ടി.എ പ്രസിഡന്റ് ടി.വി.എ ബഷീർ, ഹെഡ്മാസ്റ്റർ ഫോറം പ്രതിനിധി കെ.പി.ജയരാജ് , വിദ്യാരംഗം ഉപജില്ല നിർവാഹക സമിതി അംഗം നിഷാ റാണി സംസാരിച്ചു. സർഗ്ഗസല്ലാപത്തിന് ജിഷ്ണു നിളളങ്ങൽ നേതൃത്വം നൽകി.