bio

മട്ടന്നൂർ : നഗരസഭയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. മട്ടന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാർ ഡോ.ടി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസ വൈസ് ചെയർപേഴ്സൺ ഒ.പ്രീത അദ്ധ്യക്ഷത വഹിച്ചു. എം. വിജയകുമാർ ആമുഖ പ്രഭാഷണം നടത്തി. ബി.എം.സി ജില്ലാ കോർഡിനേറ്റർ സുഹദ പരിശീലന ക്ലാസെടുത്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ശ്രീനാഥ്, വി.കെ.സുഗതൻ, പി.പ്രസീന, കെ.മജീദ്, പി. അനിത, നഗരസഭ സെക്രട്ടറി എസ്.വിനോദ് കുമാർ, എം.ദിവാകരൻ, പി.പി. ശിവപ്രസാദ്, പി.പി.അബ്ദുൾ ജലീൽ, സി അജിത്ത് കുമാർ, സി പി.വാഹിദ എന്നിവർ പ്രസംഗിച്ചു.