madhavarao

കണ്ണൂർ :മാധവറാവു സിന്ധ്യ ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കുന്ന ന്യൂറോകെയർ ന്യൂറോ റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.15ന് നടക്കും .കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരിക്കും. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സമ്പൂർണ്ണ പരിഹാരം എന്ന നിലയിലാണ് ന്യൂറോകെയർ ആരംഭിക്കുന്നതെന്ന് ഹോസ്പിറ്റൽ ചെയർമാൻ കെ.പ്രമോദ് അറിയിച്ചു പക്ഷാഘാതം, ശസ്ത്രക്രിയ തളർച്ച, അപകടം മൂലമുണ്ടാകുന്ന ബലക്ഷയങ്ങൾ, മറ്റു രോഗാവസ്ഥ കാരണം കിടപ്പിലായവർ, മറ്റ് ബുദ്ധിമുട്ടുകളുള്ള രോഗികൾ എന്നിവർക്ക് പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിചരണത്തിന് കിടത്തിചികിത്സയ്ക്കും സൗകര്യമുണ്ടായിരിക്കുമെന്ന് ന്യൂറോ കെയറിന് നേതൃത്വം നൽകുന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.പി.ജിതേന്ദ്രനാഥ് അറിയിച്ചു.