unnithan

തൃക്കരിപ്പൂർ: കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും രണ്ടാം തവണയും വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട രാജ് മോഹൻ ഉണ്ണിത്താൻ എം.പി തൃക്കരിപ്പൂർ അസംബ്ലി മണ്ഡലത്തിലെ തീരദേശ പഞ്ചായത്തുകളിൽ വോട്ടർമാർക്ക് നന്ദി പറയാനെത്തി.ഇന്നലെ രാവിലെ വലിയപറമ്പ് പഞ്ചായത്തിലെ മാവിലാക്കടപ്പുറത്ത് നിന്ന് ആരംഭിച്ച പര്യടനം രാത്രി ഏഴോടെ പടന്നയിൽ സമാപിച്ചു. വലിയപറമ്പ്, തൃക്കരിപ്പൂർ, പടന്ന തുടങ്ങിയ പഞ്ചായത്തുകളിലെ ഇരുപതിൽപരം കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു. യു.ഡി.എഫ് നേതാക്കളായ പി.കെ.ഫൈസൽ, അഡ്വ.കെ.കെ.രാജേന്ദ്രൻ, എം.പി.ജോസഫ്, എ.ജി.സി.ബഷീർ, പി.കുഞ്ഞിക്കണ്ണൻ, കെ.പി.പ്രകാശൻ, കെ.വി.വിജയൻ, എം.രജീഷ് ബാബു, വി.വി.അബ്ദുള്ള ഹാജി, വി.കെ.ബാവ, ടി.പി.അഹമ്മദ് ഹാജി, സി.രവി, പി.കെ.എം.കുട്ടി എന്നിവരും കൂടെയുണ്ടായിരുന്നു.