photo-1-

കണ്ണൂർ : തൃശൂർ നഗരത്തിൽ സ്ഥാപിക്കുന്നതിനായി മൂന്നടി ഉയരുള്ള ഗാന്ധി പ്രതിമ വെങ്കല ആന്റീക്ക് ഫിനിഷിൽ ഫൈബർ ഗ്ലാസിലാണ് പൂർത്തീകരിക്കുന്നത് .പുഞ്ചിരി തൂകി ഇരിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപഘടന. പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം ഗാന്ധി പ്രതിമയുടെ അവസാനമിനുക്കുപണിയിലാണിപ്പോൾ.

മാഹാത്മജിയുടെ ഫോട്ടോകളും വീഡിയോകളുമാണ് ശില്പനിർമ്മാണത്തിന് മാതൃകയായത്. തൃശൂർ സോഷ്യൽ സർവ്വീസ് ക്ലബിന്റെ നേതൃത്വത്തിൽ ആണ് ശില്പം സ്ഥാപിക്കുന്നത്. നിർമ്മണ കമ്മിറ്റി ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിന് മുൻപിലും ചിത്രന്റെ മഹാത്മാഗാന്ധി ശില്പം സ്ഥാപിച്ചിട്ടുണ്ട്. ഇതിനകം വിദേശരാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഈ യുവശില്പിക്ക് നിരവധി പുരസ്ക്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കെ.ചിത്ര, സുദർശൻ എന്നിവരാണ് ശില്പ നിർമ്മാണത്തിൽ സഹായികളായി നിന്നത്. ശില്പത്തിന്റെ അനാച്ഛാദനം ഉടൻ നടക്കും.