പയ്യന്നൂർ: വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ 'വിദ്യാവനം' ജൈവ വൈവിധ്യ മരങ്ങൾ നട്ടു വളർത്തുന്ന പദ്ധതി ആരംഭിച്ചു. വിദ്യാലയ കാമ്പസുകളിൽ വളരെ ചുരുങ്ങിയ സ്ഥലത്ത് അതി സാന്ദ്രതയിൽ ജൈവ വൈവിധ്യ മരങ്ങൾ നട്ടു വളർത്തിയെടുക്കുന്ന പദ്ധതിയാണ് വിദ്യാവനം.കോളേജ് കൺവീനർ ടി.കെ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നോർത്തേൺ റീജിയൻ ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു. ശ്രീഭക്തി സംവർദ്ധിനി യോഗം സെക്രട്ടറി കെ.പി. വിനോദ് കുമാർ, കോളേജ് വിവിധ വകുപ്പ് മേധാവികളായ മേരി സോണിയ ജോർജ്, ഡോ.സുധിൻ ചന്ദ്രൻ, ഡോ.ജെറി വി.ജോസ്, എൻ.എസ്.എസ് നേച്ചർ ക്ലബ്ബ് വളന്റിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.. കോളേജ് അക്കദമിക് ഡീൻ ഡോ.സൂസൻ എബ്രഹാം സ്വാഗതം പറഞ്ഞു