കാഞ്ഞങ്ങാട്: ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.സരസ്വതി ഉദ്ഘാടനം ചെയ്തു. ഈ സഞ്ജീവനി നോഡൽ ഓഫീസർ ഡോ.സച്ചിൻ സെൽവ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഡബ്ല്യു.സി ജൂനിയർ കൺസൾട്ടന്റ് ഡോ.ധന്യ ദയാനന്ദ്, എം.സി.എച്ച് ഓഫീസർ എം.ശോഭന എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് എം.ചന്ദ്രൻ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ എൻ. പ്രശാന്ത് ചടങ്ങിന് നന്ദിയും പറഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ദീപാ മാധവൻ എം.എൽ.എസ്. പി ജീവനക്കാർക്കായി ബോധവത്കരണ സെമിനാർ നയിച്ചു.