തളിപ്പറമ്പ്: കണ്ണൂർ റൂറൽ ജില്ല പൊലീസിന്റെ നേതൃത്വത്തിൽ വർദ്ധിച്ചുവരുന്ന സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയും ലഹരി ഉപയോഗത്തിനെതിരെയും പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി റാലി, ഫ്ലാഷ് മോബ്, ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി അഡിഷനൽ എസ്.പി എം.പി .വിനോദ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് എസ്.എച്ച്.ഒ കെ. ദിനേശൻ ,എസ്.പി.സി എ.ഡി.എൻ.ഒ കെ.പ്രസാദ്, എസ്.കെ.പ്രജീഷ്, സൈബർ വിഭാഗം ഒഫീസർ വി.വി വിജേഷ് , എൻ.വി.രമേശൻ, എസ്.പി.സി സി.പി.ഒ മുസ്തഫ , ഗൈഡ്സ് ക്യാപ്റ്റൻ സൈനബ ബീവി എന്നിവർ സംസാരിച്ചു. സീതി സാഹിബ് സ്ക്കൂൾ എസ്.പി.സി കേഡറ്റുകൾ, സ്കൗട്ട്സ് ഏന്റ് ഗൈഡ്‌സ് കുട്ടികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.