yatra

കാഞ്ഞങ്ങാട്: നീലേശ്വരം പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് രാജൻ പെരിങ്ങോത്തിന് ഹോംഗാർഡ് അസോസിയേഷൻ യാത്രയയപ്പ് നൽകി. സബ് ഇൻസ്‌പെക്ടർ കെ.വി.മധുസൂദനൻ , ട്രാഫിക്ക് കൺട്രോൾ റൂ സബ് ഇൻസ്‌പെക്ടർ കെ.മധു എന്നിവർ ചേർന്ന് ഉപഹാരം നൽകി.അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.വി.ബിജു കൂടോൽ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ കെ.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ കെ.മധു , സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേശൻ കാനം, സംസ്ഥാന എക്സിക്യൂട്ടീ അംഗം ബാബു കീത്തോൽ , കുഞ്ഞിരാമൻ കണ്ടത്തിൽ , പി.കെ.നളരാജൻ , കെ.മണി , പി.കെ.ജയൻ , കെ.കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ.ദാമോദരൻ സ്വാഗതവും മനൂപ് നന്ദിയും പറഞ്ഞു.