പരിയാരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന കുപ്പംപുഴയിലെ പുതിയ പാലത്തിന്റെ തൂണിൽ തട്ടി തോണി തകർന്ന നിലയിൽ.തകർന്ന യന്ത്രവൽകൃത തോണി ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. രാത്രിയിൽ കനത്തമഴയിൽ എത്തിയ തോണിയാണിതെന്ന് കരുതുന്നു.
തോണിയുടെ ഉടമസ്ഥ അവകാശവാദം ഉന്നയിച്ച് ആരും എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പൊളിഞ്ഞ തോണിയുടെ അവശിഷ്ടം മാറ്റാനും ആരും തയ്യാറായിട്ടില്ല. പുഴയുടെ പല ഭാഗത്തും രാത്രികാലങ്ങളിൽ അനധികൃത മണൽ വാരൽ നടക്കുന്നുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഈ സംഘത്തിന്റെ തോണിയാണിതെന്ന സംശയവും നാട്ടുകാർക്കുണ്ട്.