amrutha

കാസർകോട്: മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളായ വനിതകൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. ഉപ്പള അയ്യപ്പഭജന മന്ദിരം, കാസർകോട് ബീച്ച് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം ഹാൾ, പാലക്കുന്ന് അംബിക ഓഡിറ്റോറിയം, കാഞ്ഞങ്ങാട് അമൃത നഴ്സറി സ്‌കൂൾ, നീലേശ്വരം അമൃത വിദ്യാലയം, അജാനൂർ ബീച്ച് ശ്രീ കുരുംബ ക്ഷേത്രം ഹാൾ, പാണത്തൂർ മഹാവിഷ്ണു ക്ഷേത്രം ഹാൾ, തൃക്കരിപ്പൂർ ശ്രീകുരുംബ ക്ഷേത്രം ഹാൾ എന്നിവിടങ്ങളിലായി അയ്യായിരത്തിലധികം അംഗങ്ങൾക്കാണ് വസ്ത്രം നൽകിയത്. അമൃതാനന്ദമയി മഠം കാസർകോട് മഠാധിപതി വേദവേദ്യാമൃത ചൈതന്യ, അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ശിവപ്രിയാമൃത,പ്രാണ ബ്രഹ്‌മചാരിണിമാരായ ആര്യാമൃത ചൈതന്യ, വരേണ്യ, സീനിയ, സ്മിജി എന്നിവർ നേതൃത്വം നൽകി.