കാസർകോട്:വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയായി പുന:ക്രമീകരിക്കുക, തുടർച്ചയായ ആറ് പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ കാസർകോട് ഉപജില്ലാ കമ്മറ്റി നേതൃത്വത്തിൽ അദ്ധ്യാപക ധർണ്ണ സംഘടിപ്പിച്ചു. കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ പ്രസിഡന്റ് യു.ശാമഭട്ട് ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എ.ശ്രീകുമാർ, സി പ്രശാന്ത്, എ.മാലതി, ഇ.വിനോദ് കുമാർ, പി.ലളിതകുമാരി, കെ.പ്രേംരാജ്, സി കെ.ജഗദീഷ് എന്നിവർ സംസാരിച്ചു.ഡോ.വിനോദ് പെരുമ്പള, പി.പി.ചന്ദ്രശേഖരൻ, എം.മണികണ്ഠൻ, പി.കെ.രേഖ നേതൃത്വം നൽകി. എ.മധുസൂദനൻ സ്വാഗതവും ടി. മധു പ്രശാന്ത് നന്ദിയും പറഞ്ഞു.