ചെറുപുഴ: ഒൻപതാം ക്ളാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ബന്ധുവിനെതിരെ കേസെടുത്ത ചെറുപുഴ പൊലീസ് ഈയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. . ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പതിനാല് വയസ്സുകാരിയാണ് ബന്ധുവിന്റെ വീട്ടിൽ വച്ച് പീഡനത്തിനിരയായത്.
ഈയാളുടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയും സഹോദരനും സ്കൂളിൽ പോകുന്നത്. ജോലിയുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവ് മറ്റൊരു സ്ഥലത്താണു താമസിക്കുന്നത്. മാതാവും ഇടയ്ക്കിടെ വന്നുപോവുകയാണ് പതിവ്. ഭാര്യയും കുട്ടിയുമുള്ള ഈ ബന്ധു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി അദ്ധ്യാപികയോട് പറഞ്ഞതിനെ തുടർന്നാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. ചൈൽഡ്ലൈൻ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.