കാസർകോട് :പുതുക്കിപണിത കാസർകോട് കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഹെഡ് ഓഫീസ് കേന്ദ്ര ന്യുനപക്ഷ ക്ഷേമ ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.ഇന്ന് രാവിലെ 10.30 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടൗൺ ബാങ്ക് ചെയർമാൻ അഡ്വ.എ.സി അശോക് കുമാർ അദ്ധ്യക്ഷത വഹിക്കും.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, കാസർകോട് സഹകരണ ജോയിന്റ് രജിസ്ട്രാർ ലസിത, ആർ.എസ്.എസ് ജില്ലാ സംഘചാലക് കെ.പ്രഭാകരൻ , ആർക്കിടെക്ട് കെ.ദാമോദരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വൈസ് ചെയർമാൻ എ.മാധവ ഹെർള സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ ആർ.വി.സുരേഷ് കുമാർ നന്ദിയും പറയും.