yagasana

കാഞ്ഞങ്ങാട്: ജില്ലയോഗാസന ചാമ്പ്യൻഷിപ്പ് മേലാങ്കോട്ട് എ.സി കണ്ണൻ നായർ ജി.യു.പി സ്‌കൂളിൽ എം.രാജ ഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി.ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ കെ.എൻ.ശംഭു നമ്പൂതിരിയെ ആദരിച്ചു. സ്‌പോർട്ട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അനിൽ ബംങ്കളം, ബാലകൃഷ്ണ സ്വാമി,(സംസ്ഥാന വൈസ് പ്രസിഡന്റ്, യോഗ അസോസിയേഷൻ ) ജി.ജയൻ . പി.ടി.എ പ്രസിഡന്റ് മേലാങ്കോട്ട് എ.സി കെ.എൻ. എസ്.കെ.പ്രദീപൻ മാസ്റ്റർ, കെ.ടി.കൃഷണ ദാസ് (സംസ്ഥാന സ്‌പോർട്ട്സ് കൗൺസിൽ കോച്ച് ), ജില്ലാ സെക്രട്ടറി അശോക് രാജ് എന്നിവർ സംസാരിച്ചു. ബി.എം.വി.നാരായണൻ സ്വാഗതവും കെ.വി.കേളു നന്ദിയും പറഞ്ഞു