കാഞ്ഞങ്ങാട്: സഹകരണ മേഖലയിൽ ഓൺലൈൻ സ്ഥലം മാറ്റം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി.ജയേഷ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സി.പി.പ്രിയേഷ്, സെക്രട്ടറി കൃഷ്ണകുമാർ , മുൻ സംസ്ഥാന പ്രസിഡന്റ് സി.സുനിൽകുമാർ, കണ്ണൂർ ജില്ലാ സെക്രട്ടറി ജിലേഷ് ,ശ്രീവിദ്യ , കെ.ജി.ഒ.യു ജില്ലാ ട്രഷറർ രാജീവൻ എന്നിവർ സംസാരിച്ചു . വിനോദ് കുമാർ സ്വാഗതവും ജില്ല ട്രഷറർ സോജൻ ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ. എം പ്രശാന്ത് (പ്രസിഡന്റ് ), വിനോദ് കുമാർ(സെക്രട്ടറി) .