amritha

കണ്ണൂർ: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിലുള്ള അമൃതശ്രീ സ്വാശ്രയസംഘങ്ങളിലെ അംഗങ്ങളായ വനിതകൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. പയ്യന്നൂർ മാതാ അമൃതാനന്ദമയി മഠം സമിതി ഹാൾ, കണ്ണൂർ മാതാ അമൃതാനന്ദമയി മഠം, മാഹി കുരുംബ ഭഗവതി ക്ഷേത്രം ഹാൾ, തലശ്ശേരി മാതാ അമൃതാനന്ദമയി മഠം, പൊയിലൂർ മാതാ അമൃതാനന്ദമയി മഠം സമിതി ഹാൾ എന്നിവിടങ്ങളിലായി മൂവായിരത്തിലധികം അംഗങ്ങൾക്ക് സാരി വിതരണം ചെയ്തു. കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി അഭേദാമൃതാനന്ദപുരി, അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ശിവപ്രിയാമൃത പ്രാണ, ബ്രഹ്മചാരിണിമാരായ ആര്യാമൃത ചൈതന്യ, നിർലേപാമൃത ചൈതന്യ, വരേണ്യ, സീനിയ, സ്മിജി, അമൃതശ്രീ കോഓർഡിനേറ്റർ പുഷ്പരാജൻ എന്നിവർ നേതൃത്വം നൽകി.