cyber

കണ്ണൂർ: വ്യാപകമായിക്കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത ശക്തമാക്കുന്നതിന് പള്ളിക്കുന്ന് പ്രശാന്തി റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഗവ. ഓഫീസേഴ്സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ യൂണിറ്റ്, കേരള സീനിയർ സിറ്റിസൺ ഫോറം, പള്ളിക്കുന്ന് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശാന്തി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഇൻകം ടാക്സ് കമ്മീഷണർ കെ.സദാനന്ദൻ, കേരള സീനിയർ സിറ്റിസൺ ഫോറം സെക്രട്ടറി സി.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.സൈബർ പൊലീസ് സബ് ഇൻസ്‌പെക്ടർ സജേഷ് സി ജോസ്, വനിതാ പൊലീസ് സിന്ധു എന്നിവർ ക്ലാസെടുത്തു. കെ.ടി ബാബുരാജ് അനുമോദന പ്രസംഗം നടത്തി.