aiims-

കാസർകോട് : കാസർകോട് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിച്ച് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സംഘത്തെ അയക്കണമെന്നു ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി.എൻഡോസൾഫാൻ ദുരിത ബാധിതരായ ആയിര കണക്കിന് രോഗികളുൾപ്പെടെ ചികിത്സാ സൗകര്യങ്ങളൊന്നും ഇല്ലാതെ കഷ്ടപ്പാടിലാണ്.വേണ്ടത്ര പരിഗണന നൽകാത്തതിൽ ഉള്ള അസംതൃപ്തി ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു. കൂട്ടായ്മ ട്രഷറർ സലീം സന്ദേശം ചൗക്കി, കോഓർഡിനേറ്റർ ശ്രീനാഥ് ശശി, സെക്രട്ടറി അഡ്വ. ടി. ഇ അൻവർ, ഉപദേശക സമിതി അംഗം ജമീല അഹമ്മദ്, എക്സിക്യുട്ടിവ് അംഗങ്ങളായ ആനന്ദൻ പെരുമ്പള,വി.കെ.കൃഷ്ണദാസ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു