mazha
മധുരംകൈയിൽ മഴപ്പൊലിമ

തൃക്കരിപ്പൂർ: മധുരംകൈ വയലിൽ നടന്ന തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ മഴപ്പൊലിമ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ എം. ഖൈറുന്നീസ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സൗദ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ. ഹാഷിം, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നജീബ്, വാർഡ് മെമ്പർമാരായ സജിത സഫറുള്ള, ഇ. ശശിധരൻ, എം. രജീഷ് ബാബു, മാസ്ക്ക് മേനോക്ക് ക്ലബ്‌ സെക്രട്ടറി കൃപേഷ് സംസാരിച്ചു. ഉപജീവന ഉപസമിതി കൺവീനർ കെ. റഹ്മത്ത് നന്ദി പറഞ്ഞു. തുടർന്ന് മടിക്കൈയിലെ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ട്, വിവിധ നാടൻ കളികൾ, ഡാൻസ് എന്നിവ അരങ്ങേറി.