daivadasan

ഇരിട്ടി: പ്രാർത്ഥനയുടെ മഹത്വം അത് വിശുദ്ധിയുടെ പാതയായതിനാലാണെന്നും അത് തീർച്ചയായും നന്മയിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നതായും കേന്ദ്ര ന്യൂനപക്ഷകാര്യ സഹ മന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. ഭരണങ്ങാനം അസീസി, പട്ടാരം വിമലഗിരി ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകനും കേരളത്തിൽ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകരിൽ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സഭാംഗം ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഇരിട്ടി പട്ടാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിനും വിശ്വാസത്തിനും അതീതമായി എല്ലാവരേയും സ്‌നേഹിക്കാനും ഉൾക്കൊള്ളാനും കഴിയുമ്പോഴാണ് ഒരാളിൽ ദൈവ സ്‌നേഹം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിലേക്കടുക്കുക വലിയ കാര്യമാണെന്നും ദൈവത്തെപ്പോലെ ആരാധിക്കയപ്പെടുക എന്നത് സ്വർഗ്ഗീയവുമാണ്. കർമ്മപദത്തിൽ എല്ലാവരേയും സ്‌നേഹിക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞതാണ് ആർമണ്ട് അച്ഛന്റെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു.
തലശേരി അതിരൂപത ആർച്ച് ബിപ്പ് മാർ ജോസഫ് പാംബ്ലാനി അദ്ധ്യക്ഷത വഹിച്ചു. ആർമണ്ട് അച്ഛന്റെ ഫോട്ടോ അനാച്ഛാദനം മുൻ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് വലിയമറ്റം നിർവ്വഹിച്ചു. മുൻ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ട് , എം.എൽ.എമാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വാർഡ് അംഗം ഷൈജൻ ജേക്കബ്, ഫാ. തോമസ് കരിങ്കടയിൽ, ഫാ. ജെയിസൺ ക്ലാൻ, ഫാ. പോൾ മണ്ടോളിക്കൽ, ഫാ. ചെറിയാൻ സ്‌ക്കറിയ, ഫാ. സൂബിൻ കവലക്കാട്ട്, ഫാ. സ്റ്റീഫൻ ജയരാജ്, സിസ്റ്റർ ട്രീസപാലക്കൽ, സിസ്റ്റർ അഞ്ജലി, ഫാ.ബിജു മാധവത്ത് , ഫാ.ജിതിൻ മാനുവൽ എന്നിവർ സംസാരിച്ചു. പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ്ജിന്റെ വയലിൻ ഫ്യൂഷനും ഉണ്ടായി.

ദൈവദാസ പ്രഖ്യാപനം നടത്തി.

ഇരിട്ടി : ഭരണങ്ങാനം അസീസി ,പട്ടാരം വിമലഗിരി ധ്യാന കേന്ദ്രങ്ങളുടെ സ്ഥാപകനും കേരളത്തിൽ കരിസ്മാറ്റിക് നവീകരണത്തിന്റെ ആരംഭകരിൽ പ്രധാനിയുമായിരുന്ന കപ്പൂച്ചിൻ സഭാംഗം ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പ്രഖ്യാപനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. തിരുകർമ്മങ്ങൾക്ക് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ സഹകാർമികരായിരുന്നു. ആർച്ച് ബിഷപ്പ് എമിരിറ്റസ് ഫാ തോമസ് കിംങ്ങടയിൽ, മോൻ പോൾ മുണ്ടോളിക്കൽ, ഫാ.ചെറിയാൻ സക്കറിയ ,ഫാ.സുബിൻ കവലക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.ഫാ.ആർമണ്ട് കപ്പുച്ചിന്റെ കുംബാംഗക്കൾ ദൈവദാസ പ്രഖ്യാപനത്തിന് എത്തിയിരുന്നു.തുടർന്ന് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ
സണ്ണി ജോസഫ്, സജീവ് ജോസഫ്, എന്നിവർ പങ്കെടുത്തു.