
.പരിയാരം(കണ്ണൂർ): ഓൺലൈൻ ട്രേഡിംഗ് നടത്താനായി നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ 1,00,76,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചൽ വില്ലയിൽ എഡ്ഗാർ വിൻസെന്റിനാണ് പണം നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്റ് കോർപറേഷൻ ടീം ലീഡറായ ഉദയൻ കേജ്രിവാളിന്റെ പേരിലാണ് പരിയാരം പൊലീസ് കേസെടുത്തത്.കഴിഞ്ഞ മേയ്29 മുതൽ ജൂലായ് 1 വരെയുള്ള കാലത്താണ് ഓൺലൈൻ ട്രേഡിംഗിനായി ഉദയൻ കേജ്രിവാൾ അഡ്മിനായ ഡബ്ല്യു.ബി12 ഏരീസ് സ്‌റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് തുക എഡ്ഗാർ വിൻസെന്റ് അയച്ചുകൊടുത്തത്.