കാഞ്ഞങ്ങാട്: പി.എൻ പണിക്കർ വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് റവന്യു ജില്ലാതല ക്വിസ് മത്സരവും എൽ.പി. വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി. ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മത്സരം പ്രിൻസിപ്പൽ ഡോ. കെ.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കാവുങ്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ നായർ, സി. സുകുമാരൻ, രാഘവൻ മാണിയാട്ട്, എൻ.കെ ബാബുരാജ്, രവി പിലിക്കോട്, ആയിഷ മുഹമ്മദ്, പി.വി ബേബി ചന്ദ്രിക, പി.വി വിജയ ലക്ഷ്മി, ഭാസ്ക്കരൻ പിലിക്കോട്, ഷീജ രഘുനാഥ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് പ്രഥമാദ്ധ്യാപകൻ എം.പി രാജേഷ് സമ്മാനങ്ങൾ നൽകി. ക്വിസ് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന രണ്ടു വിദ്യാർത്ഥികളെ സംസ്ഥാന തലത്തിൽ 18ന് മലപ്പുറത്ത് നടക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കും.