thimira
തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: കേരള സീനിയർ സീറ്റിസൺ പാട്യം യൂണിറ്റിന്റെയും തലശ്ശേരി കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പത്തായക്കുന്നിലെ പാട്യം എൽ.പി സ്‌കൂളിൽ നടന്ന ക്യാമ്പിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ 300 ഓളം രോഗികളെ പരിശോധിച്ചു. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ നിർവഹിച്ചു. സീനിയർ സിറ്റിസൺ ഫോറം പാട്യം യൂണിറ്റ് സെക്രട്ടറി സി. അച്യുതൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് വി.വി ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി. മജീഷ, ഡോക്ടർ സ്മിതിൻ (കോംട്രസ്റ്റ്) എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ സി.കെ. സുധാകരൻ നന്ദി പറഞ്ഞു.