കണ്ണൂർ: ശനിയാഴ്ച അധ്യയന ദിനമാക്കി കുട്ടികളുടെ മതിയായ വിശ്രമം നിഷേധിക്കുന്ന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സി.വി.എ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കാവ്യാ ദേവൻ, ടി.ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, റിജിൽ മുക്കുറ്റി, എം.സി അതുൽ, എം.എം സഹദേവൻ, വി. ആനന്ദ ബാബു, എ.കെ. ദീപേഷ്, സി.പി സന്തോഷ് കുമാർ, റിസാൻ എടയന്നൂർ, ദിനു മൊട്ടമ്മൽ പ്രസംഗിച്ചു. ഭാരവാഹികൾ: മാർട്ടിൻ ജെ. മാത്യു (പ്രസിഡന്റ്), ബി. അനുനന്ദ (ജനറൽ സെക്രട്ടറി), കെ. കൃഷ്ണജിത്ത് (ട്രഷറർ).