പയ്യന്നൂർ:പു.ക.സ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ മേഖല കമ്മിറ്റി , പി.ഭാസ്കരൻ സ്മൃതി; ഗാനാലാപന മത്സരം സംഘടിപ്പിച്ചു.അജിത് കൃഷ്ണൻ ഒന്നാംസ്ഥാനവും ഗീത് ചന്ദ് രണ്ടാം സ്ഥാനവും നിരൂപം സായി , തേജസ് പ്രസീദ് എന്നിവർ മൂന്നാം സ്ഥാനം നേടി.വി.കെ.ജോബിഷ് , പി.ഭാസ്ക്കരൻ അനുസ്മരണഭാഷണം നടത്തി. എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി.പ്രശാന്ത് കുമാർ, എം.പ്രസാദ് സംസാരിച്ചു. പി.ഷിജിത്ത് സ്വാഗതവും എസ്.ശ്രീലേഖ നന്ദിയും പറഞ്ഞു.എ.വി.രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ യുവജന ക്ഷേമ ബോർഡ് ജില്ലാ കോ - ഓർഡിനേറ്റർ അഡ്വ.സരിൻ ശശി സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എ.സരളാബായി , വി.പി.സന്തോഷ് , വി.പി.വിനോദ് സംസാരിച്ചു. വിനോദ് പയ്യന്നൂരിന്റെ ചിത്ര പ്രദർശനവുമുണ്ടായി.